നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മർദ്ധിച്ച വിരോധത്താൽ വർഷങ്ങൾക്ക് ശേഷം 62 കാരനെ തിരിച്ചടിച്ചു പ്രതികാരം സംഭവം മാലോത്ത്
മാലോം : നാലാം ക്ലാസിൽ പഠിക്കുമ്പോൾ തല്ലി എന്ന വൈരാഗ്യത്തിൽ 62ആം വയസ്സിൽ തിരിച്ചടിച്ച രണ്ട് രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു . മാലോത്തെ ബാലകൃഷ്ണൻ, മാത്യു എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. മാലോം വെട്ടിക്കൊമ്പിൽ ഹൗസിൽ വി.ജെ ബാബു (62 )നെയാണ് ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം മാലോം ടൗണിലെ സ്വകാര്യ ഹോട്ടലിനു മുന്നിൽ വച്ച് ആക്രമിച്ചത്. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞു വെക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ബാലകൃഷ്ണനെ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ബാബു മർദ്ദിച്ചിരുന്നുവെത്രേ. അതിന്റെ വൈരാഗ്യമാണ് അറുപത്തിരണ്ടാം വയസ്സിൽ തീർത്തത്
No comments