Breaking News

അളവിൽ കൂടുതൽ വിദേശ മദ്യവുമായി മാലോം സ്വദേശിയെ പോലീസ് പിടികൂടി


വെള്ളരിക്കുണ്ട് :  അളവിൽ കൂടുതൽ വിദേശ മദ്യവുമായി മാലോം സ്വദേശിയെ പോലീസ് പിടികൂടി. മാലോം  കോലുങ്കലിൽ വെച്ചു വെള്ളരിക്കുണ്ട് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ചു മാറി പോവാൻ ശ്രമിച്ച മാലോം സ്വദേശി സെബാസ്റ്റ്യനെ പരിശോധിച്ചപ്പോഴാണ് സഞ്ചിയിൽ മദ്യം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും 5 ലിറ്റർ മദ്യം കണ്ടെത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments