Breaking News

കുമ്പള സ്വദേശിയായ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ


കുമ്പളയിലെ അബ്ദുല്‍ ഷറീദിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഉപ്പിനങ്ങാടി സ്വദേശി അന്‍സീഫ്, കഡബ സ്വദേശി ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും പുത്തൂരിലെ ഒളിവുകേന്ദ്രത്തില്‍ വെച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ ചന്ദ്രന്‍, മനു, വിനോദ്, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കേസിലെ മുഖ്യപ്രതിയായ സയ്യിദിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം.

No comments