വെസ്റ്റ് എളേരി പെരളത്തെ ഗായിക സി കെ വരദയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം സംഗീതജ്ഞൻ രമേഷ് നാരായണിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി
ഭീമനടി : സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ മ്യൂസിക്കൽ ആൽബം വിഭാഗത്തിൽ ഗായികയ്ക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം സി കെ വരദയ്ക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംഗീതജ്ഞൻ രമേഷ് നാരായണിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. രജീഷ് രവീന്ദ്രൻ കമ്പല്ലൂർ രചനയും സുരേഷ് കണ്ണൻ രാമന്തളി സംഗീത സംവിധാനവും രൂപേഷ് കമ്പല്ലൂർ ചിത്രീകരണവും നിർവഹിച്ച ശ്രീവാഗീശ്വരി ആൽബത്തിലെ ഗാനത്തിനാണ് പുരസ്കാരം. അധ്യാപകരായ വെസ്റ്റ് എളേരി പെരളത്തെ ഇ ജയചന്ദ്രന്റെയും ഷീനയുടെയും മകളാണ് വരദ. ശരണ്യ, ദേവപ്രിയ എന്നിവർ സഹോദരങ്ങൾ. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. നിരവധി സ്റ്റേജ് ഷോകളിലും ആൽബത്തിലും വരദ ഇതിനകം പാടിയിട്ടുണ്ട്.
No comments