Breaking News

എം ഡി എം എ കടത്തിയ യുവാക്കൾക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും


കാസർകോട്: കാറിൽ കടത്തിയ 56.500 ഗ്രാം എം ഡി എം എ പിടി കൂടിയ കേസിലെ പ്രതി കളെ പത്തുവർഷത്തെ കഠിനതടവിനും ലക്ഷം രൂപ വീതം പിഴയടക്കാ നും ശിക്ഷിച്ചു. ബന്തിയോട്, പച്ചമ്പളയിലെ മുഹമ്മദ് ഹാരിസ് (30), ഇബ്രാഹിം ബാദിഷ (29) എ ന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂ ന്ന് ജഡ്ജ് അചിന്ത്യരാജ് ഉണ്ണി ശിക്ഷിച്ചത്. കേസിലെ മൂ ന്നാം പ്രതിയായ അബ്ദുൽ സമദിനെ വെറുതെ വിട്ടു. 2023 മെയ് 14ന് വൈകുന്നേരം ഉപ്പളയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം എസ് ഐ ആയിരുന്ന പി അനൂബാണ് കാറിൽ കടത്തിയ മയക്കുമരുന്ന് പിടികൂടിയത്. ഇൻസ്പെ ക്ടർ എ.സന്തോഷ് കുമാർ ആണ് ആദ്യം കേസ് അന്വേഷിച്ച ത്. പിന്നീട് ഇൻസ്പെക്ടർ രാജീവ് കുമാർ അന്വേഷിച്ച കേ സിൽ ഇൻസ്പെക്ടർ ടി.പി രജീഷാണ് കുറ്റപത്രം കോടതിയി ൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ പി സതീഷൻ, അമ്പിളി എന്നിവർ ഹാജരായി.

No comments