Breaking News

പാണത്തൂർ കല്ലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി. വളർത്തു നായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി


പാണത്തൂർ -   കല്ലപ്പള്ളിയിൽ പുലികൾ വളർത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവാകുന്നു. ഇന്നലെ കല്ലപ്പള്ളി പെരുമുണ്ടയിലെ പി.ബി പത്മയ്യയുടെ വളർത്തു പട്ടിയെ പുലി പിടികൂടി. രാവിലെ പട്ടിയെ കാണാതായി തുടർന്ന് വീട്ടുകാരൻ നടത്തിയ തിരച്ചിലാണ് ഉച്ചയോടുകൂടി സമീപത്തെ റബർ തോട്ടത്തിൽ നിന്ന് പാതി ഭക്ഷിച്ച നിലയിൽ പട്ടിയെ കണ്ടെത്തിയത്. കുറച്ചുകാലമായി കല്ലപ്പള്ളിയിൽ പുലിയിറങ്ങി വന്യമൃഗങ്ങളെ കൊല്ലുന്നത് പതിവാവുകയാണ്. ഓരോ സംഭവത്തിനു ശേഷവും വനം വകുപ്പുദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാറുണ്ടെങ്കിലും കൃത്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നുള്ള ആക്ഷേപം ജനങ്ങൾക്കുണ്ട്. പുലിയെ പേടിച്ച് പുറത്തിറങ്ങാൻ തന്നെ ആളുകൾ മടിക്കുകയാണ്.


No comments