പരപ്പ : കാരാട്ട് ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും ലഹരിവിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആദിത്യൻ എൻ.കെ അധ്യക്ഷത വഹിച്ചു.അനിരുദ്ധ് എം.എസ്, ഗോപിക മനോജ്, ടി.എൻ.ബാബു, കെ.സുരേശൻ, ദിവ്യ എൻ.പി, രഞ്ജിത്ത് രമേശൻ എന്നിവർ നേതൃത്വം നൽകി.ഗിരീഷ് കാരാട്ട് സ്വാഗതവും മഞ്ജുഷ നന്ദിയും രേഖപ്പെടുത്തി.
No comments