Breaking News

പനത്തടി നെല്ലിത്തോടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

 


പനത്തടി : പനത്തടി നെല്ലിത്തോടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ കൂടി. നെല്ലിത്തോടിലെ രാജന്റെ വീട്ടിലെ വിറകുപുരയിൽ നിന്നാണ്  രാജവെമ്പാലയെ പിടി കൂടിയത്. രാജൻ്റെ ഭാര്യ വിറകെടുക്കാൻ വേണ്ടി പോയപ്പോഴാണ് രാജവെമ്പാലയെ കണ്ടത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പിന്റെ പനത്തടി സെക്ഷൻ സ്റ്റാഫ് പാമ്പിനെ പിടികൂടുകയായിരുന്നു.
വനം വകുപ്പുദ്യോഗസ്ഥരായ സുമേഷ്, വിനീത് വി, പ്രകാശൻ, പ്രവീൺ എന്നിവരും അനിമൽ റെസ്ക്യൂവും,സർപ്പ വളണ്ടിയറുമായ റജിമോൻ പാണത്തൂരുമാണ് പാമ്പിനെ പിടികൂടിയത്.



No comments