Breaking News

മികച്ച സാമൂഹ്യ സേവനത്തിനുള്ള കലാമന്ദിർ ഫൗണ്ടേഷന്റെ സേവാ രത്ന അവാർഡ് പരപ്പ പുലിയംകുളത്തെ കരീം ഫോറസ്റ്റിന് സമ്മാനിച്ചു

പരപ്പ : മികച്ച സാമൂഹ്യ സേവനത്തിനുള്ള കലാമന്ദിർ ഫൗണ്ടേഷന്റെ സേവാ രത്ന അവാർഡ് കരീം ഫോറസ്റ്റിന് സമ്മാനിച്ചു. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുമടങ്ങുന്ന പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. 

നീലേശ്വരം കോട്ടപ്പുറം സ്വദേശിയായ കരീം 1977 ൽ പരപ്പ പുളിയംകുളത്ത് ഏതാനും ഏക്കർ വരണ്ട തരിശു ഭൂമി വാങ്ങി മരങ്ങൾ നട്ടുപിടിപ്പിച്ച് വനം സൃഷ്ടിക്കുകയായിരുന്നു. നിലവിൽ 30 ൽ അധികം ഏക്കറുള്ള ഭൂമിയെ വനമാക്കി മാറ്റി അതിന് മധ്യത്തിൽ വീട് വെച്ചാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഇതിനോടകം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ അദ്ദേഹത്തെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

No comments