Breaking News

ജില്ലാ തല ക്വിസ് മത്സരം @96 നീലേശ്വരം രാജാസിൽ


കാസർഗോഡ് : ജില്ലാ ക്വിസ് അസോസിയേഷൻ, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1994-95 പ്ലാറ്റിനം എസ്.എസ്.എൽ.സി ബാച്ചിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള തൊണ്ണൂറ്റി ആറാമത് പ്രതിമാസ ജില്ലാ തല ക്വിസ് മത്സരം ആഗസ്റ്റ് 31ന് ഞായറാഴ്ച രാവിലെ 9. 30ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

'ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി,യു.പി, ഹൈസ്കൂൾ,പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലയിലുള്ളവർക്ക് 2 പേരടങ്ങുന്ന ടീമായാണ് മത്സരം.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 25ന് വൈകു: 5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.

9400850615/9447392894

No comments