മധൂർ ഉളിയത്തടുക്കയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 34.56 ലിറ്റർ കർണാടക നിർമിത മദ്യം പിടികൂടി
കാസർകോട്: മധൂർ ഉളിയത്തടുക്കയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 34.56 ലിറ്റർ കർണാടക നിർമിത മദ്യം പിടികൂടി. മദ്യം കടത്തിയ കു ബദിരഡുക്ക കിന്നിഗോളിയിലെ ബി.പി സുരേഷിനെ അറസ്റ്റുചെയ്തു. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസി.ഇൻസ്പെക്ടർ ശ്രീനിവാസൻ പത്തിലും സംഘവും ചൊവ്വാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് പിടിയിലായ സുരേഷെന്ന് അധികൃതർ പറഞ്ഞു. കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും പ്രതിയേയും തുടർ നടപടികൾക്കായി റേഞ്ച് ഓഫീസിൽ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വി പ്രമോദ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ കെ നൗഷാദ്, കെആർ പ്രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി രാജേഷ്, ടിവി അതുൽ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
No comments