തേങ്ങ മോഷ്ടിച്ചുവെന്ന കേസിൽ രണ്ടു പേരെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തു
കാസർകോട്: വാതിൽ കുത്തിത്തുറന്ന് തേങ്ങ മോഷ്ടിച്ചുവെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. നെക്രാജെ, പുണ്ടൂർ, അർളടുക്കയിലെ രാമൻ (44), രവി (39) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. അർളടുക്കയിലെ നാരായണൻ ആലങ്കോളിൽ പാട്ടത്തിനു എടുത്ത തോട്ടത്തിലെ 250 തേങ്ങ കവർച്ച ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. തേങ്ങകൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്നായിരുന്നു മോഷണം. തേങ്ങ വില റെക്കോർഡിൽ എത്തിയതോടെ പല ഭാഗങ്ങളിലും തേങ്ങാ മോഷണം പതിവായിട്ടുണ്ട്. ഇതിനിടയിലാണ് ആലങ്കോളിലും കവർച്ച നടന്നത്. തേങ്ങക്കൊപ്പം ചിരട്ടക്കും വില കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു. മികച്ച വില ലഭിച്ചു തുടങ്ങിയതോടെ വീടുകളിലും തോട്ടങ്ങളിലും നേരിട്ടെത്തി ചിരട്ട വാങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഒരു രൂപ മുതൽ ഒന്നേകാൽ രൂപ വരെ ഒരു ചിരട്ടക്കു വിലയുണ്ട്.
ഇതിനിടയിൽ ബദിയഡുക്ക, മുണ്ട്യത്തടുക്ക, പച്ചമ്പളത്തെ സക്കറിയയുടെ ഓയിൽ മില്ലിൽ നിന്നു ഇരുപത്തിയഞ്ചോളം ചാക്ക് ചിരട്ട മോഷണം പോയി. ഇതു സംബന്ധിച്ച് കേസെടുത്ത ബദിയഡുക്ക പൊലീസ് കോഴിക്കോട്, സ്വദേശികളായ എം.ടി അരുൺ (28), അൽത്താഫ് (25) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
No comments