Breaking News

സി പി ഐ കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വെള്ളരിക്കുണ്ടിൽ വിളംബരജാഥ നടന്നു


വെള്ളരിക്കുണ്ട്  : സി.പി.ഐ 25ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കാസർകോട് ജില്ലാ സമ്മേളനം ജുലായ് 11,12,13 തീയ്യതികളിൽ വെള്ളരിക്കുണ്ടിൽ നടക്കും.11ന് പതാക, കൊടിമര ജാഥകളും 12, 13 തീയ്യതികളിൽ പ്രതിനിധി സമ്മേളനവുമാണ് നടക്കുക.

 ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വെള്ളരിക്കുണ്ടിൽ വിളംബരം ജാഥ നടന്നു. വെള്ളരിക്കുണ്ട് പോടോര കുഞ്ഞിരാമൻ നായർ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച ജാഥ വെള്ളരിക്കുണ്ട് ടൗണിൽ സമാപിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു സംസാരിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ എസ് കുര്യാക്കോസ് ,ബങ്കളം കുഞ്ഞികൃഷ്ണൻ, എം കുമാരൻ എക്സ് എം എൽ എ മറ്റു നേതാക്കളായ വി കെ ചന്ദ്രൻ, രത്നാകരൻ നമ്പ്യാർ, കെ ഭാസ്കരൻ അടിയോടി, കെ ഭൂപേഷ് ബാനം എന്നിവരും വിളംബരംജാഥയിൽ പങ്കെടുത്തു.

No comments