ക്ഷേമനിധിയിൽ അംഗമല്ലാത്ത 60 വയസ്സ് കഴിഞ്ഞ തിരിച്ചു വന്ന പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുക ; കേരള പ്രവാസി സംഘം പേരോൽ ഈസ്റ്റ് വില്ലേജ് സമ്മേളനം
നീലേശ്വരം : ക്ഷേമനിധിയിൽ അംഗമാകാൻ സാധിക്കാത്ത 60 വയസ്സ് കഴിഞ്ഞ തിരിച്ചുവന്ന പ്രവാസികൾക്ക് പെൻഷൻഏർപ്പെടുത്തണമെന്ന് പാലാത്തടത്ത് (പി പി ബാലകൃഷ്ണൻ, കെ വി ബാബു നഗർ )വെച്ച് നടന്ന കേരള പ്രവാസി സംഘം പേരോൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കേരള പ്രവാസി സംഘം കാസർകോട് ജില്ലാ സെക്രട്ടറി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി മനോഹരൻ, ഇ കെ ചന്ദ്രൻ, പി അഖിലേഷ്,സി സുഭാഷ് ചാത്തമത്ത്, മോഹനൻ ചായ്യോത്ത്, കെ സന്തോഷ്, എന്നിവർ സംസാരിച്ചു, ഒ പി ദിവാകരൻ സ്വാഗതവും ടി രവി നന്ദിയും പറഞ്ഞു.. ഭാരവാഹികകൾ : ഒ പി ദിവാകരൻ (സെക്രട്ടറി) ടി രവി, പി രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ)
ശ്രീനിവാസൻ സി കെ (പ്രസിഡണ്ട്) ശശി കെ വി അങ്കക്കളരി, ഹരീഷ് കുമാർ മൂന്നാംകുറ്റി ( വൈസ് പ്രസിഡണ്ട്മാർ )കെ സന്തോഷ്( ട്രഷറർ )
No comments