Breaking News

ചിറ്റാരിക്കാൽ ലയൺസ് ക്ലബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു സെക്കന്റ് വൈസ് ഡിസ്ട്രിക് ഗവർണർ പി.എസ് സൂരജ് എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ ലയൺസ് ക്ലബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. വെള്ളിയേപ്പള്ളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സെക്കന്റ്  വൈസ് ഡിസ്ട്രിക് ഗവർണർ  പി.എസ്  സൂരജ് എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ.കെ.തോമസ് അധ്യക്ഷം വഹിച്ചു.പുതിയ പ്രസിഡൻ് വി.വി.ബിനോയ്, സെക്രട്ടറി സെബാസ്റ്റൻ മാത്യു, ട്രഷറർ ടി .എസ് സജീവ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

ചടങ്ങിൽ വച്ച് മുൻ പ്രസിഡൻ്മാരെയും ,സേവന പ്രവർത്തനങ്ങൾ നടത്തിയ ക്ലബ് അംഗങ്ങളെയും , ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും  ആദരിച്ചു.
 .റീജണൽ ചെയർമാൻ സി.ജെ ജോസഫ് ജിമ്മി തോമസ്, മഞ്ജു അഭിലാഷ് ,എൻ.കെ. സാലു, ടി.എസ് സജീവ്  ,സെബാസ്റ്റൻ മാത്യു ,കെ .സി .തോമസ്, വി.സ് കുര്യൻ പ്രസംഗിച്ചു.


പുതിയ പ്രസിഡൻ് 
വി.വി.ബിനോയ്

സെക്രട്ടറി
സെബാസ്റ്റൻ മാത്യു




No comments