വെള്ളരിക്കുണ്ടിലെ ആദ്യകാല വ്യാപാരി ഇസ്മായിൽ റാവുത്തറുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്
വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഫൈസൽ സഹോദരൻ നിസാം എന്നിവരുടെ പിതാവും വെള്ളരിക്കുണ്ടിലെ മുൻകാല വ്യാപാരിയും ആയിരുന്ന ഇസ്മായിൽ റാവുത്തറുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി ബാബു കല്ലറക്കൻ, ട്രഷറർ ഷാജി പി വി, വൈസ് പ്രസിഡണ്ട്മാർ ആയ ബെന്നി ജെയിംസ് ഐക്കര, അസൈനാർ എ, എൻ ജെ ലോറൻസ് എന്നിവർ സംസാരിച്ചു.
No comments