കോടോത്ത് റെയിൻബോ യൂത്ത് സർക്കിളിന്റെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഒടയംചാൽ : കോടോത്ത് റെയിൻബോ യൂത്ത് സർക്കിളിന്റെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂലായ് 12ന് ശനിയാഴ്ച കോടോത്ത് ഡോ: അംബേദ്കർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ 1 മണി വരെ സുള്ള്യ കെ വി ജെ ആയുർവേദ മെഡിക്കൽ കോളേജിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. വിദഗ്ദരായ ഡോക്ടർമാർ രോഗനിർണ്ണയം നടത്തി മരുന്ന് വിതരണം ചെയ്യും.തുടർ ചികിത്സ ആവശ്യമായി വന്ന് KVG മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്താൽ വാർഡ് ,ചികിത്സ, ഭക്ഷണം ( മരുന്ന് ഒഴികെ) സൗജന്യമായിരിക്കും. എല്ലാവിധ രോഗങ്ങൾക്കും ആയുർവേദ ചികിത്സ ലഭ്യമാണ്
വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 9048163761,8281020368, 9846453909 ,9947602084
No comments