Breaking News

ബിരിക്കുളം ഭാരതാംബ അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ബിരിക്കുളം : ഭാരതാംബ അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിൽ, ബിരിക്കുളം പ്രദേശത്ത് എസ് എസ് എൽ സി ,പ്ലസ്ടു  പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും ആദരിച്ചു. ബി ജെ പി  ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് രാജഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു . കുഞ്ഞികൃഷ്ണൻ മാസ്റ്റർ പരപ്പ കുട്ടികളുമായി സംവദിച്ചു. 

ബി ജെ പി  കരിന്തളം പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് തലയടുക്കം , ബിരിക്കുളം പ്രദേശത്തെ ആദ്യകാല സ്വയംസേവകനും, റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനുമായ  ബാലചന്ദ്രൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സംഘം പ്രസിഡൻറ് ഗിരീഷ് പ്ലാത്തടം, സെക്രട്ടറി സുമിത്ത്  ബിരിക്കുളം, ബി ജെ പി കരിന്തളം പഞ്ചായത്ത് കമ്മിറ്റി അംഗം രാമകൃഷ്ണൻ പ്ലാതടം തുടങ്ങിയവരും സംസാരിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ , നിരവധി നാട്ടുകാരാണ് പരിപാടിയിൽ പങ്കാളികളായത്. ഇത്തരം സ്വയം സഹായ സംഘങ്ങൾ നാടിൻറെ പുരോഗതിക്ക് ആവശ്യമാണെന്നും, രാഷ്ട്ര പുരോഗതി മാത്രമായിരിക്കണം നാം എല്ലാവരും ലക്ഷ്യം വയ്ക്കേണ്ടതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വക്കേറ്റ് രാജഗോപാലൻ പറഞ്ഞു.


No comments