Breaking News

കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്സ് ആൻ്റ് ആർട്സ് ക്ലബ്ബ് വാർഷിക പൊതുയോഗവും അനുമോദന സദസ്സും നടത്തി


പരപ്പ : കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്സ് ആൻ്റ് ആർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗവും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഡിഗ്രി, പ്ലസ്ടു, എസ്. എസ് .എൽ സി, എൽ. എസ്.എസ്.യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും കൂളിപ്പാറ എം.ജി.എൽ. സി യിൽ വെച്ച് നടന്നു. വാർഡ് മെമ്പർ എം.ബി.രാഘവൻ ഉദ്ഘാടനം ചെയ്തു. പരപ്പ ജനകീയാരോഗ്യ കേന്ദ്രം.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് തീർത്ഥങ്കര ഉപഹാര സമർപ്പണം നടത്തി സംസാരിച്ചു, അജയൻ കാരാട്ട്, സുരേശൻ.കെ,ഗിരീഷ് കാരാട്ട്, ബാബു ടി.എൻ,മിനി പുഞ്ചക്കര, അഞ്ജന ബാബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് അനീഷ്കുമാർ.സി. എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സോണി.കെ.വി സ്വാഗതവും കുമാരി ഗോപിക മനോജ് അനുമോദനത്തിന് നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി അനീഷ്കുമാർ സി.എസ്(പ്രസിഡന്റ്). രവി.കെ.വി(വൈസ് പ്രസിഡന്റ്)അജയൻ കാരാട്ട് (സെക്രട്ടറി), സോണി.കെ.വി (ജോ.സെക്രട്ടറി) ശരത്. കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

No comments