Breaking News

കനത്ത മഴയിൽ കോളിച്ചാൽ പാറക്കടവിൽ 17 മീറ്റർ താഴ്ചയുളള കിണർ ഇടിഞ്ഞു താഴ്ന്നു


കാസർകോട്: കനത്ത മഴയിൽ 17 മീറ്റർ താഴ്ചയുളള കിണർ ഇടിഞ്ഞു താഴ്ന്നു. കോളിച്ചാൽ പാറക്കടവ് മുത്തപ്പൻ മടപ്പുരയുടെ സമീപത്ത് താമസിക്കുന്ന കെ ആർ വിജയനാഥ് എന്നയാളുടെ കിണറാണ് പൂർണമായും ഇടിഞ്ഞ് താഴ്ന്നത്. ആൾമറയടക്കം ഭൂമിക്കടിയിലായി. വെള്ളം കയറ്റാനുപയോഗിക്കുന്ന മോട്ടോർ അനുബന്ധപൈപ്പുകളടക്കം മണ്ണിനടിയിലാണ്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് കിണർ താഴ്ന്ന നിലയിൽ ശ്രദ്ധയിൽപെട്ടത്.

No comments