Breaking News

കോട്ടയം മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡ് കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണു




കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം. 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണു. വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. രണ്ടുപേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഒരു കുട്ടിയ്ക്കും 45 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയ്ക്കുമാണ് പരുക്കേറ്റതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. രണ്ടുപേരെയും രക്ഷിച്ചിട്ടുണ്ട്. ഇരുവര്‍ക്കും സാരമായ പരുക്കുകളില്ല. മറ്റാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല.

കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സർജറി ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും പരിശോധന തുടരുകയാണ്.

No comments