Breaking News

പാലക്കുന്നിൽ മയക്കുമരുന്ന് വേട്ട; നാല് യുവാക്കൾ അറസ്റ്റിൽ


പാലക്കുന്ന് ടൗണില്‍ മയക്കുമരുന്ന് വേട്ട. നിര്‍ത്തിയിട്ടിരുന്ന കാറില്‍ വില്പ്പനയ്ക്കും ഉപയോഗത്തിനുമായി കരുതിവെച്ച 0.95 ഗ്രാം എംഡിഎംഎ-യുമായി നാല് യുവാക്കള്‍ പിടിയില്‍. കോട്ടിക്കുളത്തെ ഇഹ്തിഷാന്‍(25), ചിത്താരിയിലെ ഷറഫുദ്ദീന്‍(27), കോട്ടിക്കുളത്തെ എം.എ മുഹമ്മദ് ആരിഫ്(24), കളനാട്ടെ അബ്ദുള്‍ മുനവര്‍(22) എന്നിവരെയാണ് ബുധനാഴ്ച്ച രാത്രി 7 മണിയോടെ ബേക്കല്‍ പൊലീസ് കാസര്‍കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് നിരവധിയാളുകളും സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.


No comments