Breaking News

ബേക്കൽ എംഡിഎംഎ കേസ് . മുഖ്യ സൂത്രധാരൻ പിടിയിൽ

 


കഴിഞ്ഞ ദിവസം കാൽകിലോയിലധികം (256 .02 ഗ്രാം ) എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യ സൂത്രധാരൻ വയനാട് വെച്ച് പിടിയിലായി. ബേക്കൽ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബേക്കൽ സബ്ഡിവിഷൻ സ്‌ക്വാഡും ചേർന്ന് കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന 2 പേരെ വാഹനമുൾപ്പെടെ പിടികൂടിയിരുന്നു. മുളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് ഡാനിഷ് (30), ചെങ്കള ആലമ്പാടി സ്വദേശി അബ്ദുൽ ഖാദർ (40) എന്നിവരാണ് പിടിയിലായത്. ഇതിൽ തുടരന്വേഷണത്തിൽ കോഴിക്കോട് കൂടരഞ്ഞി സ്വദേശി സാദിഖ് അലി (36) എന്നയാൾ ആണ് ഇതിന്റെ മുഖ്യ സൂത്രധാരൻ എന്ന് മനസിലാക്കുകയും ഇയാൾ മയക്കുമരുന്ന് വാങ്ങിക്കാൻ ആവശ്യമായ പണം കൈമാറിയ രേഖയുൾപ്പെടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പിടിയിലായത്. പോലീസ് സംശയിക്കുന്നുണ്ട് എന്ന മനസിലാക്കിയ പ്രതി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ വയനാട് വെച്ചാണ് പിടിയിലാകുന്നത്. ഇതിൽ സംശയിക്കുന്ന കൂടുതൽ പേർ പോലീസ് നിരീക്ഷണത്തിലാണ്.


ജില്ലാ പോലീസ് മേധാവി ശ്രീ.ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ ശ്രീദാസ് എം വി യുടെ നേതൃത്വത്തിലുള്ള എസ് ഐ ബാബു പാടാച്ചേരി, SCPO സുബാഷ്, CPO ജിജിത് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments