Breaking News

വളർത്തുമൃഗങ്ങളെ കാണാതാവുന്നു പുലിഭീതിയിൽ 
പനത്തടി കല്ലപ്പള്ളിക്കാർ


രാജപുരം : പുലി ഭീതിയിൽ കല്ലപ്പള്ളി പ്രദേശത്തുകാർ. വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവാകുന്നു. കഴിഞ്ഞ 10 ദിവസമായി പ്രദേത്തെ ചില ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. രാത്രിയിൽ വീട്ടിൽനിന്നും വളർത്തുമൃഗങ്ങളെ പുലി പിടിച്ചു കൊണ്ടുപോകുന്നു. നായ, ആട്, കോഴി എന്നിവയെയാണ് കാണാതാകുന്നത്. കാണാതാവുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങൾ വീട് സമീപത്തായും കാടിന് അകത്തും കാണുന്നു. കഴിഞ്ഞ മാസം കല്ലപ്പള്ളി പെരുമുണ്ടയിലെ വിശ്വനാഥൻ, പി ജി സുശീല എന്നിവരുടെ നായയെയും പി ഡി ദാമോദര, ഭരത മഡക്കോൽ, രാമചന്ദ്ര ബിരുദണ്ട് എന്നിവരുടെ വളർത്തു മൃഗങ്ങളെയും പുലി കൊണ്ടുപോയി. വിദ്യാർഥികൾ ഉൾപ്പെടെ നടന്നു പോകുന്ന ഭാഗങ്ങളിൽ പുലിയിറങ്ങുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾ ആശങ്കയിലാണ്. വനം വകുപ്പ് അധികൃതർ വന്ന് പോകുന്നതല്ലാതെ പുലിയെ പിടികൂടാൻ കഴിയുന്നില്ല. പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് അധികൃതർ. ഇത് സംബന്ധിച്ചു പഞ്ചായത്തംഗം കെ രാധകൃഷ്ണ ഡൗഡ ഡിഎഫ്ഒയ്ക്ക് പരാതിനൽകി.

No comments