Breaking News

"ആരോഗ്യ മന്ത്രി രാജിവെക്കണം" കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയ്യംകോട് പ്രതിഷേധ പ്രകടനം നടത്തി


ചോയ്യംകോട് : കോട്ടയം മെഡിക്കൽ കോളേജ് തകർന്ന് വീണ്ണപ്പോൾ തൻ്റെ അമ്മയെ രക്ഷിക്കാൻ അധികാരികളോട് കരഞ്ഞ് കാല് പിടിച്ചിട്ടും ബിന്ദു എന്ന പാവം സ്ത്രീയെ കൊലയ്ക്ക് കൊടുത്ത ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ ചോയ്യം കോട് പ്രതിഷേധപ്രകടനം നടത്തി. പാവങ്ങളുടെ ആശ്രയ കേന്ദ്രമായ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി അധികാരത്തിൽ കടിച്ച് തൂങ്ങാതെ കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് പ്രതിഷേധപ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ , നേതാക്കളായ സി വി ഗോപകുമാർ, അജയൻ വേളൂർ , ജനാർദ്ദനൻ കക്കോൾ, രാകേഷ് കുവാറ്റി, ടി വി രാജൻ, വിജയൻ കക്കാണത്ത്, തുടങ്ങിയവർ സംസാരിച്ചു.   പ്രതിഷേധപ്രകടനത്തിന് മുരളിചെറുവ , മഹേന്ദ്രൻ കുവാറ്റി, ടോമി മണിയഞ്ചിറ, നാരായണൻ കെ , വിഷ്ണു പ്രകാശ്, ശ്രീജിത്ത് പുതുക്കുന്നു, പ്രമോദ് പെരിയങ്ങാനം തുടങ്ങിയവർ നേതൃത്വം നല്കി.

No comments