Breaking News

ഉപ്പള പത്വാടിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ട്രക്ക് വീടിന് മുകളിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി


ഉപ്പള പത്വാടി സ്വാന്ത്വടിയില്‍ സിലിണ്ടര്‍ കയറ്റിവന്ന ട്രക്ക് കയറ്റത്തില്‍ നിന്നും പിന്നോട്ട് നീങ്ങി പത്തടി താഴ്ച്ചയില്‍ വീടിന്റ മുകളില്‍ പതിച്ചു. ഡ്രൈവര്‍ ദീപക് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ സാന്ത്വാടി മുഹിയുദ്ധീന്‍ ജുമാ മസ്ജിദിന് സമീപമാണ് സംഭവം. വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ ഹരീഷ് കുമാര്‍ പറഞ്ഞു. ഈ സമയം വീടിനകത്ത് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അടുക്കളയുടെ ഭാഗത്തേക്ക് മറിഞ്ഞതിനാലാണ് വലിയ ദുരന്തം ഉണ്ടാകാതെ പോയത്. ചെങ്കുത്തായ കയറ്റത്തില്‍ വാഹനം നിര്‍ത്തി തൊട്ടടുത്ത വീടുകളിലേക്ക് സിലിണ്ടര്‍ എത്തിക്കുന്നതിനിടെ വാഹനം പിന്നോട്ട് നീങ്ങിയതാണ് അപകട കാരണം. 42 സിലിണ്ടറുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഉപ്പളയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി സിലിണ്ടര്‍ മറ്റൊരു വാഹനത്തില്‍ കയറ്റി.

No comments