വനിതഫുട്ബോളിന് കൂടുതൽ പ്രധാന്യം വേണം:പി മാളവിക ഇന്ത്യൻ ഫുട്ബോൾ താരം മാളവികക്ക് പ്രസ്ഫോറം ആദരം നൽകി
കാഞ്ഞങ്ങാട് : വനിത ഫുട്ബോളിന് കൂടുതൽ പ്രധാന്യംലഭിക്കണമെന്ന് ഇന്ത്യൻ വനിത ഫുട്ബോൾ താരം പി.മാളവിക.കാഞ്ഞങ്ങാട് പ്രസ്ഫോറം സംഘടിപിച്ച മീറ്റ് ദ പ്രസിൽസംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായതിൽ അഭിമാനം. അടുത്ത വർഷം നടക്കുന്ന ഏഷ്യകപ്പിൽ ഇന്ത്യൻ ടീമിനെ മുൻനിരയിൽ എത്തിക്കാൻ മികച്ച പ്രകടനം നടത്തും.നാട്ടുകാരുടെ പിന്തുണയിലാണ് ഇതുവരെയുള്ള മൽസരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചയെന്ന് മാളവിക പറഞ്ഞു.
പ്രസ് ഫോറം പ്രസിഡൻ്റ് ഫസലു റഹ്മാൻ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു. ടി കെ നാരായണൻ, പി പ്രവീൺകുമാർ, ജോയ് മാരൂർ, എൻ ഗംഗാധരൻ,ഷെബിൻ ജോസഫ്, സജീഷ് അടമ്പിൽ,കെ ജയരാജൻ,ബാലകൃഷ്ണൻ പാലക്കി എന്നിവർ സംസാരിച്ചു. പ്രസ് ഫോറത്തിൻ്റെ സ്നേഹോപഹാരം പ്രസിഡൻ്റ് കൈമാറി.
No comments