Breaking News

വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടമൊരുക്കി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടമൊരുക്കി. പയർ, വഴുതന, കോവൽ , മത്തൻ വെണ്ട ,പച്ചമുളക് , ഇഞ്ചി തുടങ്ങിയ ഇനങ്ങളാണ് കൃഷിയിറക്കിയത്. ഹൈസ്കൂൾ കെട്ടിടത്തിന് പിറകിലുള്ള സ്ഥലമാണ് പച്ചക്കറി കൃഷിക്കായ് ഒരുക്കിയത് ....

കൃഷിരീതികളും പ്രാധാന്യവും മനസ്സിലാക്കാൻ കുട്ടികളുടെ കൂട്ടായ ഇത്തരം പ്രവൃത്തികൾ സഹായകമാവുമെന്നും ഓരോ കുട്ടികൾക്കും ഇതൊരു നല്ല മാതൃകയുമാണെന്ന് ഉദ്ഘാടകനും പ്രധാനാധ്യാപകനുമായ ശ്രീ. ജോസ്കുട്ടി  എം.യു  അഭിപ്രായപ്പെട്ടു.

 ക്ലബ്ബംഗങ്ങൾക്കൊപ്പം നല്ല പാഠം കോർഡിനേറ്റർമാരായ അധ്യാപകരും മറ്റ് അധ്യാപകരും പച്ചക്കറിത്തോട്ട നിർമ്മാണത്തിൽ പങ്ക് ചേർന്നു.

No comments