Breaking News

വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി.ഒ. ഓഫീസിലെ കൈക്കൂലി : യൂത്ത്‌ കോൺഗ്രസ്സ് പ്രതിഷേധ മാർച്ച്‌ നടത്തി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ആർ. ടി. ഒ. ഓഫീസിൽ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി കൈകൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടന്ന് യൂത്ത്‌ കോൺഗ്രസ്സ്  പ്രതിഷേധ മാർച്ച്‌ നടത്തി.

വെള്ളരിക്കുണ്ട് ബസ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രതിഷേധക്കാരെ ആർ. ടി. ഒ ഓഫീസിന് മുന്നിൽ വെച്ച്  വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പി. സതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. ആർ.ടി ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടയുന്നതിനിടയിൽ പോലീസുമായി തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

രണ്ടര ലക്ഷം രൂപയാണ് വിവിധ ഏജന്റുമാർ മുഖേന വെള്ളരിക്കുണ്ട് ആർ. ടി. ഒ. ഓഫീസിലെ ഉദ്യോഗസ്ഥർക്ക്‌ ലഭിച്ചത്. പ്രതിഷേധ മാർച്ച്‌ കോൺഗ്രസ്സ് നേതാവും ബ്ലോക്ക്‌ പഞ്ചായത്ത് അംഗവുമായ ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. രാജേഷ് തമ്പാൻ. വിനോദ് കപ്പിത്താൻ. ജോബിൻ ബാബു. ഷിബിൻ ഉപ്പിലിക്കൈ എബിൻ കമ്പല്ലൂർ. സന്ദീപ്. ജോബിൻ ജോസ്. അനൂപ് ഓർച്ച എന്നിവർ പ്രസംഗിച്ചു.



No comments