Breaking News

ലൈസൻസ് ഇല്ലാത്ത അനധികൃത വയറിംഗ് തൊഴിലാളിക്കതിരെ നിയമ നടപടി എടുക്കുക ; ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസർസ് അസോസിയേഷൻ ഓഫ് കേരള (EW & SA) സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സമാപിച്ചു


കാഞ്ഞങ്ങാട് : ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസർസ് അസോസിയേഷൻ ഓഫ്  കേരള (EW & SA)  സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം.സി ഐ ടി യു  കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ ഉൽഘാടനം ചെയ്തു .ഏരിയ പ്രസിഡണ്ട് ടി കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന കമിറ്റിയംഗം രാമകൃഷ്ണൻ , ടി.പി ചന്ദ്രൻ   , ജില്ലാ ഭാരഭാഹികളായ പി.വി.പ്രിജു ,  പി.വി. പവിത്രൻ , കെ.വി. പുരുഷോത്തമൻ , അനീഷ് ബാലകൃഷ്ണൻ , ദിപു , രമേശൻ , രാജേഷ് എന്നിവർ സംസാരിച്ചു. കെ.വി. രതീഷ് സ്വാഗതം ചെയ്തു പുതിയ ഭാരവാഹികളായി ടി കെ നാരായണൻ ( പ്രസിഡണ്ട്) , എം ഗംഗാധരൻ , ഉണ്ണികൃഷ്ണൻ (വൈ. പ്രസിഡണ്ട്) , കെ.വി.രതീഷ് (സെക്രട്ടറി) , രാകേഷ് രാഘവൻ , ദിപേഷ് കെ ( ജോ സെക്രട്ടറി ) , ഗിരിഷ് പി ( ട്രഷറർ ) എന്നീവരെ തെരഞ്ഞെടുത്തു.  സ്ഥാപനങ്ങളിലും . വിടുകളിലും പണിയെടുക്കുന്ന ലൈസൻസ് ഇല്ലാത്ത അനധികൃത വയറിംഗ് തൊഴിലാളിക്കതിരെ നിയമ നടപടി സ്വീകരിക്കുകയും ,അനധികൃത വയറിംഗ് കർശനമായി തടയണമെന്നും , വയർമാൻ 

പർമിറ്റ് ലഭിച്ച് 5 വർഷം പൂർത്തികരിച്ച ക്ഷേമനിധിയിലുള്ള വയർമാർക്ക് പരീക്ഷ അടിസ്ഥാനത്തിൽ സി ക്ലാസ് കോൺട്രാകറ്റ് ലൈസൻസ് അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു. മെബർമാരുടെ മക്കളിൽ വിദ്യഭ്യാസ മേഖയിൽ വിജയിച്ചവരെ അനുമോദിച്ചു




No comments