ബിരിക്കുളം - നെല്ലിയടുക്കം - കൊല്ലാംപാറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; ജനശ്രീ സുസ്ഥിര വികസന മിഷൻ കൂടോൽ യൂണിറ്റ് വാർഷികയോഗം സമാപിച്ചു
ബിരിക്കുളം : ജനശ്രീ സുസ്ഥിര വികസന മിഷൻ കൂടോൽ യൂണിറ്റ് 2024 -25 വർഷത്തെ വാർഷിക യോഗം സംഘം ഓഫീസിൽ വെച്ച് നടത്തി യോഗത്തിൽ സംഘം സെക്രട്ടറിഷാജി .കെ സി സ്വാഗതവും പറഞ്ഞു. സംഘം ചെയർമാൻ നാരായണൻ. പി വി അദ്ധ്യക്ഷ വഹിച്ചു കിനാന്നൂർ - കരിന്തളം ഗ്രാമ പാഞ്ചയത്ത് 11-ാം വാർഡ് മെമ്പർ കെ.പി ചിത്രലേഖ ഉദ്ഘാടനം ചെയ്തു. മുഖ്യഥിതി കിനാന്നൂർ - കരിന്തളം ജനശ്രീ സുസ്ഥിര വികസന മിഷൻ മണ്ഡലം ചെയർമാൻ ബാബു ചേബേന മുഖ്യ പ്രഭാഷണം നടത്തി . സി വി.ദാമോധരൻ, വി .ഗോപിനാഥ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നന്ദി സംഘം ട്രഷർ രജ്ഞു.ടി.വിയും പറഞ്ഞു .കൂടാതെ 2024-25 വർഷത്തെ SSLC പ പരീക്ഷയിൽ എല്ലാ വിഷയത്തിന് A+ ലഭിച്ച സംഘത്തിലെ മെമ്പറായ അനിൽകുമാർ .വി എന്നാവരുടെ മക്കളായ ആനന്ദിനെയും,അഭിനന്ദിനെയും വാർഷിക യോഗത്തിൽ സ്നേഹോപഹാരം നൽകി പഞ്ചയാത്ത് മെമ്പർ അനുമോദിച്ചു. പുതിയ ഭാരവാഹിയായി വി ഗോപിനാഥ് സെക്രട്ടറിയായും, മധുസൂദനൻ പി.വി ചെയർമാനായും, ട്രഷർ രജ്ഞു ടി വി യെയും തെരഞ്ഞെടുത്തു. കൂടാതെ ബിരിക്കുളം - നെല്ലിയടുക്കം - കൊല്ലാംപാറ റോഡ് മെക്കാഡം ടാർ ചെയ്ത് വാഹനങ്ങൾക്കും, കാൽ നട യാത്രകർക്കും സുഗമമായി കടന്നുപോകുന്നതിന് റോഡിന്റെ ശോചനാവസ്ഥ പരിഹരിക്കണമെന്ന് വാർക്ഷികയോഗം പ്രേമയത്തിൽ കൂടി പാസാക്കി ആവശ്യപ്പെട്ടു.
No comments