Breaking News

വിഎസിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു, ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകനെതിരെ പരാതി



വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ച യുവാവിനെതിരെ പരാതി. വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ മലപ്പുറം വണ്ടൂർ പോലീസിൽ പരാതി നൽകി. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകനാണ് യാസീൻ.

അതേസമയം, ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുകയാണ്. ദേശീയപാത വഴിയാണ് വിലാപയാത്ര ക‌ന്നുപോകുക. കെഎസ്ആ‌ർടിസിയുടെ പ്രത്യേകം സജ്ജീകരിച്ച ലോ ഫ്ലോർ എസി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.

No comments