Breaking News

രവി ചികിത്സ സഹായ കമ്മിറ്റിക്ക് ധനസഹായം നൽകി


കാലിച്ചാനടുക്കം : വൃക്ക സംബന്ധമായ അസുഖം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന കായക്കുന്ന് പി.വി. രവി ചികിൽസാ സഹായ കമ്മറ്റിക്ക് വിവിധ സംഘടനകൾ ധനസഹായം നൽകി.

കാലിച്ചാനടുക്കം ഗ്രാമസഭാ ഹാളിൽ നടന്ന പരിപാടിയിൽ കോടോം ബേളൂർ ഗ്രാമ പ ഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സംഭാവനകൾ ഏറ്റുവാങ്ങി. കമ്മറ്റി ചെയർമാൻ പി. ഗോ പാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 11-ാം വാർഡ് മെമ്പർ ബിന്ദു രാമക്യഷ്ണൻ, കമ്മ റ്റി ട്രഷറർ എം.ജെ. ബേബി എന്നിവർ സംസാരിച്ചു. കൺ വീനർ ഇ. ജി. സാബുരാജ് സ്വാഗതവും ടി.വി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പി.വി. രവിയുടെ ഭാര്യ കാർത്യായണിയുടെ എസ് എ സ് എൽ സി ബാച്ച് (1993-94) പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, ഓട്ടോറിക്ഷതൊഴിലാളി യൂനി യൻ (സിഐടിയു), വൈ എം സി എ കാലിച്ചാനടുക്കം, 12 -ാം വാർഡ് എ ഡി എസ്, ബി എ എസ് സി ക്ലബ് കാ ലിച്ചാനടുക്കം എന്നിവർ ശേഖരിച്ച തുക കമ്മറ്റിക്ക്

കൈമാറി. ഇതുവരെ രവിയുടെ ചികിൽസാ സഹായ കമ്മറ്റിയു ടെ അക്കൗണ്ടിൽ ലഭിച്ചത് 2,71,500 രൂപയാണ്. വൃക്ക മാറ്റിവെക്കൽ ശസ് ത്രക്രിയ നടത്താൻ ഇനിയും വലിയൊരു തുക കണ്ടെത്തണ്ടതുണ്ട്. ഉദാരമതികളായ മനുഷ്യ സ്നേഹികൾ പരമാവധി സഹാ യം നൽകണമെന്ന് ചികിത്സാ

സഹായ കമ്മിറ്റി അഭ്യർത്ഥി ച്ചു.ഫെഡറൽ ബാങ്ക് പരപ്പ്, അക്കൗണ്ട് നമ്പർ: 191301000 79551,I FS C Code.FDRL000 19 13. Gpay 9446278422.


No comments