Breaking News

മഞ്ചേശ്വരം വൊർക്കാടിയിൽ വീടിനു നേരെ വെടിവെയ്പ്


കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടിയിൽ വീടിനു നേരെ വെടിവെയ്പ്. ജനൽ ചില്ല് തകർന്നു. വീട്ടിനകത്തു ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വൊർക്കാടി, ജംഗ്ഷനു സമീപത്ത് നല്ലങ്കിപ്പദവിലെ ബി.എം ഹരീഷിന്റെ വീടിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. മുറിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ഹരീഷും കുടുംബവും. വലിയ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നതെന്നു ഹരീഷ് പറഞ്ഞു. ലൈറ്റിട്ട ശേഷം വാതിൽ തുറന്ന് നോക്കുമ്പോൾ കാറും സ്കൂട്ടറും സ്റ്റാർട്ട് ചെയ്ത് പോകുന്നതായി കണ്ടുവെന്നും ഹരീഷ് മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മുറിയുടെ ജനൽഗ്ലാസ് വെടിയുണ്ട തുളച്ചുകയറി തകർന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. വെടിയുണ്ടയാണ് തുളച്ചു കയറിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു. നായാട്ടു സംഘം പന്നിക്കു വെടിവച്ചപ്പോൾ ലക്ഷ്യം തെറ്റി ജനലിൽ പതിച്ചിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പന്നി ശല്യം ഉള്ള പ്രദേശമാണ് നല്ലങ്കിപ്പദവെന്നു കൂട്ടിച്ചേർത്തു. ആ കാസർഗോഡ് ഹോംസ്റ്റേ

No comments