ബദിയഡുക്ക ഷേണി സ്കൂളിനു സമീപത്തു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ബദിയഡുക്ക, പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷേണി സ്കൂളിനു സമീപത്തു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാഡൂർ, സന്തനടുക്കയിലെ പരേതനായ രാമനായികിന്റെ മകൻ ഐത്തപ്പ (46)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഷേണി സ്കൂളിനു സമീപത്തുള്ള കോളനിയിൽ മൃതദേഹം കണ്ടെത്തിയതെന്നു
ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ജൂലായ് 11നു രാത്രി 10 മണിക്കും 13നുവൈകുന്നേരത്തിനും ഇടയിൽ ഏതോ സമയത്താണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരേതയായ സീതയാണ് മാതാവ്. സഹോദരങ്ങൾ: ചന്ദ്ര, ഹരീഷ, പുഷ്പ, ജയലക്ഷ്മി.
No comments