നീലേശ്വരത്ത് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് അനുവദിക്കണം: കേരള കോൺഗ്രസ് ബി
നീലേശ്വരം: നീലേശ്വരം ആർ ടി ഒ ചെക്ക് പോസ്റ്റിൻ്റെ പ്രവർത്തനം വിപുലപ്പെടുത്തി നീലേശ്വരത്ത് ജോയിൻ്റ് ആർ ടി ഒ ഓഫീസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.ജില്ലയുടെ തെക്കൻ ഭാഗങ്ങളിലെ ജനങ്ങൾക്ക് ഇത് വളരെ പ്രയോജനപ്പെടുമെന്നും ഈ ആവശ്യം ഗതാഗത മന്ത്രിയും പാർട്ടി ചെയർമാനുമായ കെ ബി ഗണേഷ് കുമാറിന് മുമ്പാകെ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.വെള്ളരിക്കുണ്ട് ജോ. ആർ ടി ഒ ഓഫീസ് സൗകര്യപ്രദമായ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, എറുവാട്ട് വേണുഗോപാലൻ നായർ, വിനോദ് തോയമ്മൽ, പ്രസാദ് എ വി എന്നിവർ പ്രസംഗിച്ചു.
No comments