Breaking News

ബിരിക്കുളം - കൊല്ലമ്പാറ റോഡ് മെക്കഡാം ചെയ്യണം ; കേരള പ്രവാസി സംഘം കരിന്തളം വെസ്റ്റ് വില്ലേജ് സമ്മേളനം


കരിന്തളം : ബിരിക്കുളം - കൊല്ലമ്പാറ റോഡ് മെക്കഡാം ചെയ്യണമെന്ന് കേരള പ്രവാസി സംഘം കരിന്തളം വെസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.  കെ.പ്രിയേഷ്കുമാർ അധ്യക്ഷനായി. സമ്മേളനം സംസ്ഥാന സെക്രട്ടറി പി .കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി സി.റിനീത്.  സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് പി അബ്ദുൽ റഹ്മാൻ അനുമോദനം നടത്തി.അഷറഫ് കണിച്ചിറ , കണ്ടതിൽ രാമചന്ദ്രൻ, ഷിജു കാനത്തിൽ, അജിത് കുമാർ , ടി.എസ്.ബിന്ദു , കെ സുകുമാരൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : സെക്രട്ടറി ഷിജു കാനത്തിൽ 

ജോയിന്റ് സെക്രട്ടറിമാർ : അശ്വതി രാകേഷ്.

ഷാജി മേലാഞ്ചേരി 

പ്രസിഡന്റ് : പ്രിയേഷ് കുമാർ 

വൈസ് പ്രസിഡന്റ്മാർ : സുമ ശ്രീനിവാസൻ 

കരുണാകരൻ കെ വി 

ട്രഷറർ. ഒ. കുഞ്ഞിക്കേളു

No comments