Breaking News

ബളാലിലെ എസ്. ബി. ഐ. എ. ടി. എം. കൗണ്ടർ പ്രവർത്തനരഹിതം.. നാടിനുവേണ്ടി റീത്ത് സമർപ്പിച്ച് നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും...


വെള്ളരിക്കുണ്ട് : പ്രവർത്തനം നിലച്ച ബളാലിലെ എസ്. ബി. ഐ. യുടെ എ. ടി. എം. കൗണ്ടറിന് മുന്നിൽ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും റീത്ത് വെച്ച് പ്രതിഷേധിച്ചു...

ഡിജിറ്റൽ വില്ലേജ് എന്നപരിഗണനയിൽ ആണ് പത്തു വർഷം മുൻപ് ഇവിടെ എസ്. ബി. ഐ. എ. ടി. എം. കൗണ്ടർ സ്ഥാപിച്ചത്.

നല്ല നിലയിൽ ആയിരുന്നു ഈ കൗണ്ടർ പ്രവർത്തിച്ചു വന്നത്. പഞ്ചായത്ത് , വില്ലേജ് , സബ്ബ് രജിസ്റ്റർ ഓഫീസ് , കൃഷി ഓഫീസ്, അക്ഷയ സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നവർക്കും നാട്ടുകാർക്കും ഒരുപോലെ ഉപകാരപ്പെട്ടിരുന്ന ഈ കൗണ്ടർ പ്രവർത്തനരഹിതമല്ലാതായിട്ട് മാസങ്ങൾ ആയി.നിരവധി തവണ നാട്ടുകാരും നാട്ടിലെ ജന പ്രതിനിധികളും ഒക്കെ ബാങ്ക് അധികൃതരോട് കൗണ്ടർ പ്രവർത്തിക്കാത്ത വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

ഈ സാഹചര്യത്തിലാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് കൗണ്ടറിനു മുന്നിൽ റീത്തുവെച്ച് പ്രതിഷേധിച്ചത്. നമ്മുടെ എ. ടി. എം. കൗണ്ടർ മരണപ്പെട്ടു പോയി എന്നും നാടിനു വേണ്ടി റീത്തു സമർപ്പിക്കണമെന്നും പറഞ്ഞ് ഓരോരുത്തരിൽനിന്ന് വിഹിതം വാങ്ങിയാണ് മനോഹരമായ റീത്ത്‌ വാങ്ങിയത്. 

മരണ വീട്ടിലേക്ക് പോകുന്ന രീതിയിൽ മൗനമായി നടന്നു നീങ്ങിയാണ് റീത്ത് സമർപ്പിച്ചത്. ബളാൽ കുഞ്ഞിക്കണ്ണൻ , എം. കുഞ്ഞിരാമൻ ,രതീഷ്.സി , സനീഷ്. തുടങ്ങിയവർ നേതൃത്വം നൽകി

No comments