അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു
കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു. പുല്ലൂർ കൊടവലം പടംങ്കോട്ടെ പി ഷീന (43) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. എസ്ബിഐ കാഞ്ഞങ്ങാട് ബാങ്കിലെ ജീവനക്കാരിയാണ്. പി ദാമോദരന്റെയും സരോജിനിയുടെയും മകളാണ്. സഹോദരങ്ങൾ: ഷിജി, ഷിനി.
No comments