കോട്ടപ്പാറ :ഹൃദയാഘാതത്തെ തുടർന്ന് നാഷണൽ ഇൻഷൂറൻസ് കമ്പനി കാസർകോട് സീനിയർ അസിസ്റ്റൻറ് കോട്ടപ്പാറയിലെ ബി. നാരായണൻ (59) അന്തരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്ന് പുലർച്ചയാണ് അന്ത്യം.ചുള്ളിക്കര അടോട്ടുകയയിലെ പരേതരായ ബൈരു നായകിന്റെയും അക്കമ്മ ഭായിയുടെയും മകനാണ്. ഭാര്യ പത്മാവതി അടോട്ടുകയ). മക്കൾ:ഉല്ലാസ് (കപ്പൽ ജീവനക്കാരൻ),സ്നേഹ (ടൈലസ് നെറ്റ്വർക്ക് അക്കൗണ്ടൻറ് കാഞ്ഞങ്ങാട്), മരുമക്കൾ: ശരണ്യ (ഫാർമസിസ്റ്റ്, പിഎച്ച്എസ് മഞ്ചേശ്വരം), ശ്രീനാഥ് (ഐടി കമ്പനി ബാംഗ്ലൂർ).സഹോദരങ്ങൾ: വിജയൻ. ജാനകി, അംബിക, (മൂവരും അടോട്ടുകയ), യശോദ, ശാരദ, (ഇരുവരും മാട്ടക്കുന്ന് കോളിച്ചാൽ).
No comments