Breaking News

ബേക്കല്‍ കുന്നില്‍ ഹദ്ദാദ് നഗറില്‍ നിന്നും കഞ്ചാവ് തൈകള്‍ കണ്ടെത്തി


ബേക്കല്‍ കുന്നില്‍ ഹദ്ദാദ് നഗറില്‍ നിന്നും കഞ്ചാവ് തൈകള്‍ കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഹദ്ദാദ് നഗര്‍ കെട്ടിടത്തിന്റെ പിറക് വശത്ത് നടത്തിയ തിരച്ചിലില്‍ കുറ്റിക്കാടുകള്‍ക്കിടയിലാണ് ഒരു മീറ്ററോളം നീളമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ബേക്കല്‍ എസ്.ഐ സച്ചി സേവ്യ, മനോജ് കുമാര്‍ കൊട്രച്ചാല്‍, സുബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ചെടികള്‍ പിഴുതെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


No comments