Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ജൻഡർ റിസോഴ്സ് സെന്ററിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു


കിനാനൂർ കരിന്തളം  ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ജൻഡർ റിസോഴ്സ് സെന്ററിന്റെ ഭാഗമായി  ഏഴാം വാർഡ് എ.ഡി.എസ്  വിജിലന്റെ ഗ്രൂപ്പിൻറെ   നേതൃത്വത്തിൽ   പരപ്പ യോഗാ സെന്റർ  ഹാളിൽ വച്ചു 

അയൽക്കൂട്ട, എ.ഡി.എസ് വിജിലന്റെ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർക്ക്   ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തിക്കൊണ്ട്   ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ  ശ്രീ . അബ്ദുൾ നാസർ സി .എച്ച് പരിപാടി യുടെ ഉദ്ഘാടനം നിർവഹിച്ചു.   കുടുംബശ്രീ ഏഴാം വാർഡ് സി.ഡി.എസ്    മെമ്പർ കാർത്യായനി അധ്യക്ഷയായി.  സീനിയർ സിവിൽ  പോലീസ് ഓഫീസർ  അജയൻ. കെ ബോധവൽക്കരണ  ക്ലാസ് എടുത്തു .കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി ധന്യ. പി   ലഹരിയിൽ വായനയുടെ പ്രസക്തിയെക്കുറിച്ചും ബുക്ക്  ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.  സ്നേഹിതാ സ്റ്റാഫ് രാജലക്ഷ്മി ,ബിന്ദു , കമ്മ്യൂണിറ്റി കൗൺസിലർ തങ്കമണി  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.    എ.ഡി.എസ് സെക്രട്ടറി റീജ സ്വാഗതം സ്വാഗതവും.   വിജിലന്റെ ഗ്രൂപ്പ് ലീഡർ ആയിഷ നന്ദിയും പറഞ്ഞു.  ലഹരിവസ്തുക്കളുടെ ഉപയോഗം  ഇന്നത്തെ തലമുറയെ  ഏതൊക്കെ രീതിയിൽ  ബാധിക്കുന്നു എന്നതിനെ കുറിച്ചു  വ്യക്തമായി  മനസ്സിലാക്കി കൊടുത്തു.  പരിപാടിയിൽ 58 പേർ പങ്കെടുത്തു.

No comments