Breaking News

കുമ്പളപ്പള്ളി യു പി സ്കൂളിൽ പേവിഷബാധ ബോധവൽക്കരണം സംഘടിപ്പിച്ചു


കരിന്തളം:കുമ്പള പ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ  റാബിറ്റ്സ് വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ചും,പേ വിഷബാധയെ പറ്റിയും ബോധവത്കരണ ക്ലാസ്സ്‌ സങ്കടിപ്പിച്ചു.കരിന്തളം ഫാമിലി ഹെൽത്ത് സെൻറർ ജെ പി എച്ച് എൻ  ശാന്തമ്മ കെ ആർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ പി വി, സ്റ്റാഫ്‌ സെക്രെട്ടറി ബിനു. കെ എന്നിവർ സംസാരിച്ചു.പേവിഷബാധ പ്രതിരോധ പ്രതിജ്ഞ കെ.പ്രശാന്ത് ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും എസ് ആർ ജി കൺവീനർ സിന്ധു രാമചന്ദ്രൻ നന്ദിയും പറഞ്ഞു.


No comments