Breaking News

ഡോക്ടേഴ്സ് ദിനത്തിൽ വാർഡിലെ ഡോക്ടർമാരുടെ സംഗമം നടത്തി കോടോം ബേളൂർ 19-ാം വാർഡ്


പാറപ്പള്ളി : ജൂലായ് ഒന്ന് ഡോക്ടേഴ്സ് ദിനത്തിൽ വാർഡിലെ ഡോക്ടർമാരുടെ സംഗമമൊരുക്കി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ്. സംഗമം ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡിൽ അലോപതി, ആയൂർവ്വേദം, ഹോമിയോ, വെറ്റിനറി എന്നിങ്ങനെയായി 14 ഡോക്ടർമാരാണുള്ളത്. ഡോക്ടർമാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്നേഹ വിരുന്ന് നൽകുകയും ചെയ്തു. ജില്ലാ ആയൂർവ്വേദ ആശുപത്രി സീനിയർ സൂപ്രണ്ട് ഡോ: കെ. വിശ്വനാഥൻ, ഡോ: ആഷിക് അമ്പലത്തറ, ഡോ:പി. അനുപമ പാറപ്പള്ളി, ഡോ:പി. അഞ്ജലി പാറപ്പള്ളി, ഡോ: സൂര്യ സുരേന്ദ്രൻ മലയാക്കോൾ, പി. അപ്പക്കുഞ്ഞി അമ്പലത്തറ, സലീം മുട്ടിച്ചരൽ, പി.എം. രാമചന്ദ്രൻ, എം. അനിൽകുമാർ ചുണ്ണംകുളം, കെ.വി. കേളു ,എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി. ജയകുമാർ സ്വാഗതവും ടി.പി.വന്ദന നന്ദിയും പറഞ്ഞു.

No comments