Breaking News

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി


കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 11.45ഓടെ എത്തിച്ച മധൂര്‍ സ്വദേശി ചെന്നിയപ്പയുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു നല്‍കാതിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയോടെ ഡോക്ടറെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ സമരം അവസാനിപ്പിച്ചു. മൂന്നാം തവണയാണ് ഇത്തരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം മുടങ്ങുന്നത്. 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം സൗകര്യമുള്ള സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി. ഡോക്ടര്‍മാരുടെ കുറവ് മൂലം രാത്രിയിലുള്ള പോസ്റ്റ്‌മോര്‍ട്ടം സൗകര്യങ്ങള്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.


No comments