Breaking News

കാറിൽ കടത്തുകയായിരുന്ന മാരകമയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


കാസർകോട്: കാറിൽ കടത്തുകയായിരുന്ന മാരകമയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊട്ലമുഗർ, പള്ളത്തുപദവ്, ജുമൈല മൻസിലിലെ മുഹമ്മദ് ജലാലുദ്ദീ(24)നെയാണ് മഞ്ചേശ്വരം എസ്.ഐ അജയ് എസ് മേനോനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ കാളിയൂർ, മജിരെയിൽ എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംശകരമായ സാഹചര്യത്തിൽ മുഹമ്മദ് ജലാലുദ്ദീൻ ഓടിച്ചിരുന്ന കാർ എത്തിയതെന്നു പൊലീസ് പറഞ്ഞു. പരുങ്ങുന്നത് കണ്ട് കാറിനു അകത്ത് പരിശോധന നടത്തുന്നതിനിടയിലാണ് കാറിന്റെ ഹാന്റ് ബ്രേക്കിനു സമീപത്ത് വച്ച നിലയിൽ മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. 

No comments