ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് തീയിട്ടു; പെട്രൊളൊഴിച്ച് കത്തിച്ചത് അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ആലപ്പുഴ: ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിറകിൽ താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് കത്തിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒരു അജ്ഞാതൻ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
4 വർഷം പഴക്കമുള്ള ടോയോട്ട ഗ്ലാൻസ കാർ പൂർണ്ണമായും കത്തിനശിച്ചു. രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. തീ വിടിനകത്തേക്കും പടർന്നു. ഈ സമയത്താണ് വീട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചതിനാൽ വലിയ അപകടം ഉണ്ടായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments