Breaking News

ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു; അധ്യാപികയ്ക്ക് അദ്ഭുത രക്ഷപ്പെടൽ...


കാസർകോട് : ചെറുവത്തൂർ വീരമലക്കുന്നിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിനടിയിലായ കാർ പുറത്തെടുത്തു. പഴയ ദേശീയപാതയിലും പുതിയ ദേശീയപാതയിലും മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനു മുൻപ് പലവട്ടം വീരമലക്കുന്നിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിരുന്നു. നിലവിൽ കോട്ടപ്പുറം വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.

അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. എൻഡിആർഎഫ് സംഘവും ഫയർഫോഴ്സും അടിയന്തരമായി എത്തുന്നതിനു നിർദേശം

നൽകിയിട്ടുണ്ട്. ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

No comments