തൈക്കടപ്പുറം അഴിമുഖത്ത് തോണികൾ കൂട്ടിയിടിച്ച് പുഞ്ചാവി കടപ്പുറം സ്വദേശി മരിച്ചു
നീലേശ്വരം : തൈക്കടപ്പുറം അഴിമുഖത്ത് തോണികള്‍ കൂട്ടിയിടിച്ച് മല്‍സ്യതൊഴിലാളി മരിച്ചു. പുഞ്ചാവി കടപ്പുറത്ത് താമസിക്കുന്ന ഹരിദാസന്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ മരക്കാപ്പ് കടപ്പുറത്തിന് 5 കിലോമീറ്റര്‍ അകലെ ശക്തമായ തിരയില്‍പ്പെട്ട് തോണികള്‍ തമ്മില്‍ കൂട്ടിമുട്ടിയാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിദാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സത്യവതിയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍,അരുണ്‍,ആദര്‍ശ്.
No comments