Breaking News

ചിറ്റാരിക്കാൽ ചെസ് അക്കാഡമിയുടെ നേതൃത്വത്തിൽ പബ്ലിക് ചെസ് ബോർഡ് സ്ഥാപിച്ചു


ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ചെസ് അക്കാഡമിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ചെസ്സ് ഗെയിമിന്റെ മഹത്വം അറിയിക്കാനും അതിലൂടെയുള്ള ബുദ്ധിവികസനം പ്രോത്സാഹിപ്പിക്കാനുമായി ചിറ്റാരിക്കാൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിൽ പബ്ലിക് ചെസ് ബോർഡ് സ്ഥാപിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസഫ് മുത്തോലിൽ നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ആയ പ്രഫ. ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ചെസ് അക്കാദമി മാനേജർ മനോജൻ രവി, സെബാസ്റ്റ്യൻ പീടികപ്പാറ, റെനി മംഗലത്ത് എന്നിവർ ആശംസകൾ അറിയിച്ചു.

ചടങ്ങിൽ, അടുത്തിടെ ചെസ്സിൽ സ്റ്റേറ്റ് ചീഫ് ആർബിറ്റർ പദവി നേടിയ ടോണി സെബാസ്റ്റ്യൻ പീടിക്ക പ്പാറയിലിനെയും സ്റ്റേറ്റ്പ്ലയറും ഫിഡെ റേറ്റഡ് താരവുമായ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥി  മാസ്റ്റർ ദേവദർശ് ശ്രീരാജ് മറ്റക്കാട്ടിനേയും മൊമെന്റോ നൽകി ആദരിച്ചു.

പൊതുസ്ഥലത്ത് ചെസ് ബോർഡ് സ്ഥാപിച്ചുനൽകിയത് വഴി, ചെസ്സ് ഗെയിമിലൂടെയുള്ള ബുദ്ധിശക്തിയുടെ വളർച്ചയും സമൂഹത്തിൽ സൗഹൃദം വളർത്തുന്നതിനുള്ള അവസരവുമാണ് ചെസ് അക്കാദമി ലക്ഷ്യമിടുന്നത്.

No comments